ഉദ്യോഗസ്ഥ ഇടപെടലിൽ ആത്മഹത്യാവക്കിലെന്ന്​ സ്വയംസംരംഭകൻ

attn CLT തിരുവനന്തപുരം: ബാങ്കുകളിൽനിന്ന് കോടികള്‍ വായ്പയെടുത്ത് ആരംഭിച്ച ഫാം തുറന്ന് പ്രവര്‍ത്തിപ്പിക്കാനാവാതെ ആത്മഹത്യയുടെ വക്കിലെന്ന പരാതിയുമായി മറ്റൊരു പ്രവാസിസംരംഭകന്‍ കൂടി രംഗത്ത്. രണ്ട് വർഷമായി ലൈസന്‍സ് പുതുക്കിനല്‍കാതെ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിെല ഹെൽത്ത് ഇൻസ്പെക്ടർ അകാരണമായി പീഡിപ്പിക്കുകയാണെന്ന് കോഴിക്കോട് പേരാമ്പ്ര സ്വദേശിയും പ്രവാസിയുമായ ബിനു ജോസഫ് കുരുവിള വാർത്തസമ്മേളനത്തിൽ ആേരാപിച്ചു. കോഴിക്കോട് ചെമ്പനോടയില്‍ എട്ട് ഏക്കര്‍ സ്ഥലത്ത് ജൈവമാലിന്യ പ്ലാൻറ് ഉള്‍പ്പെടെ സ്ഥാപിച്ച് നിയമാനുസൃതമായി പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ ഹില്‍സ് ഫാംസ് ആന്‍ഡ് റിസോര്‍ട്‌സിനാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുമതി നിഷേധിച്ചത്. 2012ല്‍ ആറര കോടി രൂപ ബാങ്ക് വായ്പയെടുത്ത് തുടങ്ങിയതാണ് സംരംഭം. വായ്പക്ക് പുറമേ ദുൈബയില്‍ രണ്ട് പതിറ്റാണ്ടോളം ജോലി ചെയ്ത് ഉണ്ടാക്കിയ സമ്പാദ്യവും ഇതിൽ മുടക്കി. ഇപ്പോള്‍ ആറുകോടി രൂപ കടത്തിലാണ്. ജപ്തിഭീഷണി കാരണം ആത്മഹത്യയുടെ വക്കിലാണെന്നും ബിനു ജോസഫ് കുരുവിള പറഞ്ഞു. പഞ്ചായത്തിലെ ഭരണ, പ്രതിപക്ഷ രാഷ്ട്രീയക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ലൈസന്‍സ് പുതുക്കിനല്‍കുന്നില്ല. കോടതിയും അനുകൂല നിലപാെടടുത്തു. പഞ്ചായത്തിലെ ഒറ്റ ഉദ്യോഗസ്ഥൻെറ കടുംപിടിത്തമാണ് ഇതിനുപിന്നിൽ. ബാക്കിവരുന്ന ഭക്ഷണാവശിഷ്ടം കൃത്യമായ പ്രക്രിയയിലൂടെയാണ് സംസ്‌കരിക്കുന്നത്. ഫാമിലേക്ക് വാഹനത്തില്‍ ഭക്ഷണാവശിഷ്ടം കൊണ്ടുവരുന്നത് ഒരുസംഘം ഗുണ്ടകള്‍ തടയുകയാെണന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.