തിരുവനന്തപുരം: ലോക‌്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ‌് സ്ഥാനാർഥി ഷാനിമോൾ ഉസ‌്മാൻെറ തോൽവിക്ക‌് സംഘടനാപരമായ വീഴ‌്ച കാരണമായെന്ന‌് റിപ്പോർട്ട്. തോൽവിയെക്കുറിച്ച് പഠിക്കാൻ കെ.പി.സി.സി നിയോഗിച്ച കെ.വി. തോമസ‌് അധ്യക്ഷനായ മൂന്നംഗസമിതിയുടെ റിപ്പോർട്ടിൽ ഇക്കാര്യമുണ്ടെന്നാണ് വിവരം. റിപ്പോർട്ട് ചൊവ്വാഴ‌്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന‌് സമർപ്പിക്കും. റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നത് തടയാൻ പകർപ്പ് മാധ്യമങ്ങൾക്ക് ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. സമിതിയിൽ പി.സി. വിഷ്ണുനാഥ്, കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവർ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.