കല്ലമ്പലം: പുല്ലൂർമുക്ക് ഗവ.എം.എൽ.പി.എസിലെ വിദ്യാർഥികൾ ഡോക്ടർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശുചിത്വം, ആഹാരശ ീലങ്ങൾ, വ്യായാമം തുടങ്ങി ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് ഈ ദിനത്തിൽ പ്രസക്തിയുണ്ടെന്ന് പ്രഥമാധ്യാപിക ഗംഗ ജി.എസ് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. 'പ്രകൃതി -ഒരു ഔഷധക്കലവറ' എന്ന തലക്കെട്ടിൽ സ്കൂൾ വളപ്പിലെ 'പച്ചില' ഔഷധത്തോട്ടത്തെ മുൻനിർത്തി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന േപ്രാജക്ട് മാർഗനിർദേശങ്ങൾ അധ്യാപികയായ സന്ധ്യ വിശദീകരിച്ചു. സൽമ അനുസ്മരണപ്രഭാഷണം നടത്തി. അതുൽ കൃഷ്ണ, നൂറ, ഫാരിസ് മുഹമ്മദ് എന്നിവർ ലഘുകുറിപ്പുകൾ അവതരിപ്പിച്ചു. പോസ്റ്റർ പ്രദർശനവും പ്രഥമ ശുശ്രൂഷയുടെ വിഡിയോ പ്രദർശനവും സംഘടിപ്പിച്ചു. വിദ്യാർഥിപ്രതിനിധി സന നന്ദി പറഞ്ഞു. Photos IMG-20190701-WA0171 IMG-20190701-WA0166 IMG-20190701-WA0165 IMG-20190701-WA0164 IMG-20190701-WA0167 IMG-20190701-WA0175 IMG-20190701-WA0170 IMG-20190701-WA0173
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.