സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ സൗത്ത് സോണ്‍ സെമിനാര്‍ നടത്തി

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ചാപ്റ്ററിൻെറ നേതൃത്വത്തില്‍ അക്കാദമിക് മെഡിക്കല്‍ സ്‌പെഷാലിറ്റി സൗത്ത് സോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ന്യൂതന സാങ്കേതിക വിദ്യകള്‍ അടുത്തറിയാനും അവബോധമുണ്ടാക്കാനും വേണ്ടിയാണ് സെമിനാര്‍ നടത്തിയത്. 250ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു. സ്ത്രീകളുടെ ആരോഗ്യവും ജീവിത ശൈലിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി, ഡോ. ജോണ്‍ പണിക്കര്‍, പ്രസിഡൻറ് ഡോ. അനുപമ, സെക്രട്ടറി ഡോ. ശ്രീജിത്ത്. ആര്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. ആര്‍.സി. ശ്രീകുമാര്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ. സി. നിര്‍മല, ഡോ. ഹരികുമാര്‍, ഡോ. മാത്യുജോണ്‍, ഡോ. കെ. ജയകൃഷ്ണന്‍, ഡോ. സുചേത, ഡോ. പി.കെ. ശ്യാമളദേവി, ഡോ. അരുണ്‍ ബി. നായര്‍, ഡോ. വിനോദ്, ഡോ. സരിത എസ്. നായര്‍ എന്നിവർ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.