തിരുവനന്തപുരം: 'ഗാനോഡെര്‍മ' എന്ന കുമിളിൻെറ ആക്രമണംമൂലം സംസ്ഥാനത്തെ ആഞ്ഞിലി മരങ്ങള്‍ക്ക് വ്യാപകനാശം. ആഞ്ഞിലിക്ക് പുറമെ ഇതേ വര്‍ഗത്തിൽപെട്ട പ്ലാവടക്കം വൃക്ഷങ്ങളിലും കുമിൾ കടന്നുകയറുകയാണ്. കാര്‍ഷിക സര്‍വകലാശാലയുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊടുംതണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി. മൂന്നുകൊല്ലത്തിനിടെ തെക്കന്‍ ജില്ലകളില്‍ മാത്രം ആയിരക്കണക്കിന് ആഞ്ഞിലി മരങ്ങള്‍ നശിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്നു. ഫംഗസ് ബാധമൂലമോ 'പിങ്ക്മീ ലീബെക്' എന്ന പ്രാണി മൂലമോ ആകാം ഇതെന്നായിരുന്നു പ്രാഥമിക നിഗമനം. അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള വൃക്ഷങ്ങള്‍ മുതല്‍ ചെറിയ ആഞ്ഞിലി ചെടികള്‍ വരെ കുമിൾ ആക്രമണത്തില്‍ ഉണങ്ങുന്നതായി പഠനത്തിൽ കണ്ടെത്തി. ഇലകള്‍ കരിയുന്നതാണ് ഫംഗസ് ബാധയുടെ ആദ്യ ലക്ഷണം. പുതിയ ഇലകള്‍ വരുന്നതിന് മുമ്പ് തടിയും ഉണങ്ങുന്നതോടെ മരം നശിക്കുന്നു. നേരത്തെ സമാനമായ രീതിയില്‍ പപ്പായ ചെടികളില്‍ വ്യാപകമായ ഫംഗസ് ബാധയുണ്ടായിരുന്നു. അന്ന് മില്ലി ബഗ് എന്ന ഫംഗസായിരുന്നു പപ്പായ ചെടികളെ ആക്രമിച്ചത്. ജൈവരീതി ഉപയോഗിച്ച് വിനാശകാരിയായ കുമിളിനെ തടയുന്നതിനുള്ള ഗവേഷണം നടത്താൻ കാര്‍ഷിക സര്‍വകലാശാലയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷാംശം തീരെ കുറഞ്ഞതും പച്ച ലേബലോട് കൂടിയതുമായ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് മരത്തിൻെറ തടിയോട് ചേര്‍ന്ന് ഒരു മീറ്റര്‍ വിസ്തൃതിയില്‍ ഒഴിച്ചുകൊടുക്കുന്നത് രോഗ നിയന്ത്രണത്തിന് സഹായകമാണ്. ഒരുലിറ്റര്‍ വെള്ളത്തില്‍ നാല് ഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് എന്നതാണ് അനുപാതം. വലിയ മരത്തിന് 15 ലിറ്റര്‍ ലായനി വേണ്ടിവരും. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് ടൈക്കോഡെര്‍മ അഞ്ചുമുതല്‍ പത്ത് കിലോ തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നതും നല്ലതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.