നെടുമങ്ങാട്

: മാതാവും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചുകൊന്ന് കിണറ്റിൽ തള്ളിയ പതിനാറുകാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പെൺകുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. കഴിഞ്ഞ പത്തിനായിരുന്നു പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കാമുകൻെറ വീടിനു സമീപമുള്ള കിണറ്റിൽ തള്ളിയത്. ഇതിനുശേഷം നാടുവിട്ട ഇരുവരെയും കളിയിക്കാവിള സമീപത്തുനിന്ന് പൊലീസ് കസ് റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിൻെറ ചുരുളഴിയുന്നത്. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നും തങ്ങൾ മൃതദേഹം ബൈക്കിലിരുത്തി കൊണ്ടുപോയി കിണറ്റിൽ തള്ളിയെന്നുമായിരുന്നു ഇരുവരും ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയിൽനിന്ന് ഇതൊരു കൊലപാതകമാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ ചോദ്യംചെയ്യലിന് ഒടുവിലാണ് ഇരുവരും പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്. പെൺകുട്ടിയുടെ മാതാവ് മഞ്ജുഷയേയും കാമുകൻ അനീഷിനെയും അറസ്റ്റ് ചെയ്ത പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.