കഴക്കൂട്ടം: കേരളത്തിൽ അനൗപചാരിക വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിൻെറ സ്ഥാപകനായ പി.എൻ. പണിക്കരും പി.റ്റി. ഭാസ്കരപ്പണിക്കരും മുൻകൈയെടുത്ത് രൂപംനൽകിയ കേരള അനൗപചാരിക വിദ്യാഭ്യാസ വികസനസമിതി ദേശീയ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകൾ നൽകിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 1977ൽ ഭാരത സർക്കാർ നടപ്പാക്കിയ ദേശീയ വയോജന വിദ്യാഭ്യാസ പദ്ധതിക്ക് പ്രചോദനമായതും കാൻഫെഡ് ആയിരുന്നു. കാൻഫെഡിൻെറ ദിശാബോധമാണ് കഴിഞ്ഞ മൂന്നുവർഷമായി പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലോകോത്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസത്തിൻെറ മികവുയർത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാൻഫെഡിൻെറ 42ാമത് വാർഷികവും സംസ്ഥാന ക്യാമ്പും ശ്രീകാര്യം ഗാന്ധിപുരം മരിയറാണി സൻെററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നത്തെ സാമൂഹിക സാഹചര്യം ആവശ്യപ്പെടുന്ന തരത്തിൽ അനൗപചാരിക വിദ്യാഭ്യാസത്തിൻെറ ദിശാബോധത്തിൽ മാറ്റം ഉണ്ടാകണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. സ്‌കൂൾ ലൈബ്രറികളിൽ മനുഷ്യസ്പർശമേറ്റ് കേടാവാതെ ഇരിക്കുന്ന പുസ്തകങ്ങൾ ഒരു സാമൂഹിക വിപത്താണ്. സ്‌കൂളുകളിൽ വായന ക്ലബുകൾ രൂപവത്കരിച്ച് ഈ പുസ്തകങ്ങൾ കുട്ടികളെക്കൊണ്ട് വായിപ്പിക്കാൻ പ്രായോഗിക പദ്ധതികൾ നടപ്പാക്കണം. അപ്പോൾ പുസ്തകങ്ങൾ കീറുകയും കേടാവുകയും ചെയ്യുന്നത് പദ്ധതിയുടെ വിജയത്തിൻെറ ഭാഗമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാൻഫെഡ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നവകേരള മിഷൻ കോഒാഡിനേറ്റർ ചെറിയാൻ ഫിലിപ് കാൻഫെഡിൻെറ ജന്മദിന പ്രതിജ്ഞ ചൊല്ലി. പ്രഫ. ജി. ബാലചന്ദ്രൻ, എൻ. ബാലഗോപാൽ, ഗീത നസീർ,ഡോ.എം.ആർ. തമ്പാൻ എന്നിവർ പ്രസംഗിച്ചു. ക്യാപ്‌ഷൻ Photo: 20190629223730_8I7A4488 കാൻഫെഡിൻെറ 42ാമത് വാർഷികവും സംസ്ഥാന ക്യാമ്പും സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.