: കസ്റ്റംസിൻെറ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 200 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടി. ഞായറാഴ്ച രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനായ മുഹമ്മദ് മുനീറിൻെറ പക്കല്‍നിന്നാണ് എയര്‍ കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇൻറലിജന്‍സ് ഡെപ്യൂട്ടി കമീഷണര്‍ കൃഷ്ണേന്ദു രാജയുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ റജീബ്, അജിത്കുമാര്‍, രാമലക്ഷ്മി എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിൻെറ അളവ് കുറവാെണങ്കിലും ഒളിപ്പിച്ചിരുന്ന സ്വര്‍ണം കെണ്ടത്താന്‍ എയര്‍ കസ്റ്റംസിന് ഏറെ പണിപെേടണ്ടി വന്നു. ഇയാളുടെ ലഗേജുകള്‍ മെറ്റല്‍ഡിറ്റക്ടറിലൂടെ പരിശോധിച്ചപ്പോള്‍ ലേഗജിനുള്ളില്‍ സ്വര്‍ണമുള്ളതായി കെണ്ടത്തി. എന്നാല്‍, സ്വര്‍ണം എവിടെയാെണന്ന് കെണ്ടത്താന്‍ ആദ്യം കഴിഞ്ഞില്ല, പിന്നീട് ലഗേജിനുള്ളിലെ സാധനങ്ങൾ ഒന്നൊയി എടുത്ത് മെറ്റല്‍ഡിറ്റക്ടറിലൂടെ പരിശോധിച്ചപ്പോള്‍ ലഗേജിനുള്ളില്‍ ഉണ്ടായിരുന്ന നിവിയ ബോക്സില്‍ സ്വര്‍ണം ഉള്ളതായി കണ്ടുവെങ്കിലും എവിടെയാെണന്ന് കണ്ടത്താന്‍ ആദ്യം കഴിഞ്ഞില്ല. പിന്നീട് വിശദമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കെണ്ടടുത്ത്. നിവിയ ക്രീമിൻെറ മുകളിലുള്ള ഫോയില്‍ പേപ്പര്‍ മാറ്റി പകരം സ്വര്‍ണത്തിനെ ഫോയില്‍ പേപ്പര്‍ രൂപത്തിലാക്കി അഞ്ച് നിവിയ ബോസ്കിനുള്ളിലണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. നിവിയ ബോക്സ് എടുത്ത് പരിശോധിച്ചാല്‍ പോലും ഒറ്റനോട്ടത്തില്‍ ഒളിപ്പിച്ചിരിക്കുന്ന സ്വര്‍ണം കെണ്ടത്താന്‍ കഴിയില്ല. പിടികൂടിയ സ്വര്‍ണത്തിൻെറ അളവ് കുറവാെണങ്കിലും കടത്താന്‍ ശ്രമിച്ച രീതിയാണ് കേന്ദ്ര ഏജന്‍സികളെ ഞെട്ടിച്ചത്. സ്വര്‍ണക്കടത്തിന് പുതിയ തന്ത്രമൊരുക്കുന്നതിൻെറ മുന്നോടിയായുള്ള ട്രയലായിരുന്നുവെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം. മാസങ്ങള്‍ക്ക് മുമ്പ് പീനട്ട് ബട്ടര്‍ ബോട്ടിലിനുള്ളില്‍ പീനട്ട് ബട്ടറിനൊപ്പം സ്വര്‍ണ ബിസ്കറ്റ് ചെറിയ കഷ്ണങ്ങളായി മുറിച്ചിട്ടും ബ്രാന്‍ഡഡ് ഷര്‍ട്ടിൻെറ ഷോള്‍ഡര്‍ ഭാഗത്ത് സ്വർണം പേസ്റ്റ് രൂപത്തിലാക്കി തയ്പ്പിച്ച് െവച്ചും കടത്താന്‍ ശ്രമിച്ചിരുന്നു. ഇതും കസ്റ്റംസ് പിടികൂടി. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവരുന്നത് പിടികൂടാന്‍ തുടങ്ങിയതോടെ മലദ്വാരത്തിനുള്ളിലാക്കി സ്വര്‍ണക്കടത്ത്. അതും പിടിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണം കെമിക്കല്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചു. ഇൗ രീതിയാണ് ഇപ്പോഴും തുടരുന്നത്. പടം ക്യാപ്ഷന്‍: വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.