വ്രതം േലാകത്തിൻെറ മുഴുവൻ നന്മക്ക് -സ്വാമി അശ്വതി തിരുനാൾ തിരുവനന്തപുരം: മുസ്ലിംകൾ വ്രതം നോക്കുന്നത് േലാകത്ത ിൻെറ മുഴുവൻ നന്മക്കുവേണ്ടിയാണെന്ന് സ്വാമി അശ്വതി തിരുനാൾ. ഏകലവ്യാശ്രമത്തിൽ സംഘടിപ്പിച്ച ഇൗദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനവും കെ. രാമൻപിള്ള നിർവഹിച്ചു. ചാല എ.എസ്. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കഴക്കൂട്ടം നജുമുദ്ദീൻ, ഹാജി അഹമ്മദ് വദൂദ്, കല്ലയം മോഹനൻ, രജനി മുക്കോല, അഡ്വ. മണികണ്ഠൻ, അഡ്വ. റായിസ, അഡ്വ. സുധ എന്നിവർ സംസാരിച്ചു. ഇൗദ് സൗഹാർദ തൂവാലകളുടെ ഉദ്ഘാടനം എ.എസ്.മുജീബ് റഹ്മാൻ സ്വാമി അശ്വതി തിരുനാളിന് നൽകി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.