ആറ്റിങ്ങല്‍: നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സില്‍ മികവാര്‍ന്ന വിജയം, അഖില്‍ അശോകന് അഭിനന്ദന പ്രവാഹം. ചിറയിന്‍കീഴ് ചുമടുതാങ്ങി സത്യഭാമാലയത്തില്‍ അശോകൻെറയും സിന്ധുവിൻെറയും മൂത്തമകനാണ് അഖില്‍ അശോക്. ഓള്‍ ഇന്ത്യ തലത്തില്‍ 144ഉം സംസ്ഥാനത്ത് ഏഴാം റാങ്കുമാണ് അഖില്‍ കരസ്ഥമാക്കിയത്. കഠിനാധ്വാനത്തിൻെറയും അര്‍പ്പണമനോഭാവത്തിൻെറയും ഫലമാണ് ഉയര്‍ന്ന റാങ്കിൻെറ രൂപത്തില്‍ അഖിലിനെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് അഖില്‍ മെഡിക്കല്‍ എന്‍ട്രസ് എഴുതാന്‍ തയാറെടുത്തത്. ആദ്യം ഇരുപതിനായിരത്തില്‍ മുകളില്‍ റാങ്കാണ് ലഭിച്ചത്. ഇതില്‍ നിരാശനാകാതെ പരിശ്രമം തുടര്‍ന്ന കൊണ്ടിരിക്കുകയായിരുന്നു. സ്വകാര്യ എന്‍ട്രന്‍സ് പരിശീലനക്ലാസിൻെറ സഹായത്തോടെ ഇക്കുറി ഏഴാമനായി. പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മൻെറ് എച്ച്.എസ്.എസിൽ പ്ലസ് ടുവിന് ഫുള്‍ എ പ്ലസ് നേടിയാണ് പാസായത്. ഇതിന് ശേഷമാണ് എന്‍ട്രസ് പരിശീലനത്തിലേക്ക് കടന്നത്. പിതാവ് അശോകന്‍ പുളിമൂട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയാണ്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എം.എല്‍.എ, വി. ജോയി എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്‍. സുഭാഷ്, ആനത്തലവട്ടം ആനന്ദന്‍, പഞ്ചായത്ത് പ്രസിഡൻറ് എ. അന്‍സര്‍ എന്നിവര്‍ വീട്ടിലെത്തി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.