കഴക്കൂട്ടം: തോന്നയ്ക്കൽ ഗവ. ഹൈസ്കൂളിൽ 1990ൽ പഠിച്ച എസ്.എസ്.എൽ.സി വിദ്യാർഥികളുടെ സൗഹൃദ കൂട്ടായ്മയായ 'ഒാർമകളിലെ തി രുമുറ്റം' കൂട്ടായ്മയിലെ അംഗമായ സോഫിയക്ക് . കൂട്ടായ്മയിലെ അംഗങ്ങളിൽ പഠിക്കാൻ പ്രയാസം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ബിജു എന്ന അംഗത്തിൻെറ മകളുടെ പഠന ചെലവ് പൂർണമായി ഏറ്റെടുത്തു. ഇതിൻെറ ആദ്യഘട്ടം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രതിനിധികളായ എം.എ. ഉറൂബ്, കബീർ തടത്തിൽ, കോരാണി ഷിബു, രാജശേഖരൻ നായർ, സജീർ, ഷിബു, അനിത എന്നിവർ പെങ്കടുത്തു. ലോകത്തിൻെറ വിവിധ കോണുകളിൽ ജോലിചെയ്യുന്ന അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.