ഫാ. ജെയിംസിന് നാടിൻെറ അന്ത്യാഞ്ജലി പാലായിൽ നിന്നെത്തി പാറശ്ശാലയിൽ അന്ത്യവിശ്രമം നെയ്യാറ്റിൻകര: ബുധനാഴ്ച അന് തരിച്ച നെയ്യാറ്റിൻകര രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ടി. ജെയിംസിന് നാടിൻെറ അന്ത്യാഞ്ജലി. ജന്മനാട് പാലയാണെങ്കിലും അവസാനം സേവനം ചെയ്ത പാറശ്ശാലയിൽ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു ഫാ. ജെയിംസിൻെറ അന്ത്യാഭിലാഷം. പാല പ്രവിത്താനം ഞാറക്കാട് ഹൗസിൽ തോമസ് ഏലിയാമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമനാണ്. 1963ൽ നെയ്യാറ്റിൻകര രൂപതയിലെ മുതിയാവിള ഇടവകയിൽ ദൈവദാസൻ ഫാ. അദെയോദാത്തുസിൻെറ സഹായിയായാണ് വൈദിക ജീവിതം ആരംഭിച്ചത്. തുടർന്ന് നെയ്യാറ്റിൻകര, തിരുവനന്തപുരം രൂപതകളിൽ സേവനം അനുഷ്ഠിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് പാറശ്ശാല സൻെറ് പീറ്റർ പള്ളിയിൽ അന്ത്യശുശ്രൂഷകളിൽ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിച്ചു. നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസൻെറ് സാമുവൽ മുഖ്യകാർമികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് വചനസന്ദേശം നൽകി. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി. ക്രിസ്തുദാസ്, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ സി. ജോസഫ്, രൂപത ശുശ്രൂഷ കോഓഡിനേറ്റർ വി.പി. ജോസ്, എപ്പിസ്കോപ്പൽ വികാരിമാരായ സെൽവരാജൻ, റൂഫസ് പയസലിൻ, വിൻസൻെറ് കെ. പീറ്റർ തുടങ്ങിയവർ സഹകാർമികരായി. അനുസ്മരണ ദിവ്യബലി ചൊവ്വാഴ്ച വൈകീട്ട് 3.30ന് നടക്കും. പടം ; Fr T Jaims Deth 01.jpg Fr ;T jaims 02.jpg Fr ;T jaims 01.jpg ഫാ. ടി. ജെയിംസിൻെറ അന്ത്യശുശ്രൂഷ കർമങ്ങൾക്ക് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസൻെറ് സാമുവൽ, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് തുടങ്ങിയവർ അൾത്താരയിലേക്കെത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.