ടെക് - എ ബ്രേക് സമാപിച്ചു

തിരുവനന്തപുരം: ടെക്നോപാർക്കിലെ കലാ സാംസ്കാരിക പ്രതിഭ സംഗമമായ ടെക് -എ ബ്രേക് സമാപിച്ചു. ഒരുമാസം നീണ്ട കലാ സാംസ് കാരിക മത്സരങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഐ.ബി.എസിനെ കമ്പനി ഓഫ് ദ ഇയർ ആയി പ്രഖ്യാപിച്ചു. ആദ്യ റണ്ണർ അപ് ആയി അലയൻസിനെയും രണ്ടാം റണ്ണർ അപ് ആയി ഫിനാസ്ട്രയെയും തെരഞ്ഞെടുത്തു. വിജയികൾക്ക് ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഋഷികേശ് നായർ, ജി -ടെക് ചെയർമാൻ അലക്‌സാണ്ടർ വർഗീസ് തുടങ്ങിയവർ േട്രാഫികൾ സമ്മാനിച്ചു. ജി - ടെക് സി.ഇ.ഒ വിഷ്ണു വി. നായർ, ടെക്നോപാർക്ക് സ്ഥാപക ചെയർമാൻ ജി. വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത മ്യൂസിക് ബാൻഡ് 'മസാല കോഫി'യുടെ പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.