കാട്ടാനയുടെ ജഡം കത്തിച്ച സംഭവം: ദുരൂഹത ഒഴിയുന്നില്ല

കാട്ടാക്കട: നെയ്യാര്‍ വനത്തില്‍ ചെരിഞ്ഞ കാട്ടാനയുടെ ജഡം കത്തിച്ച സംഭവില്‍ ദുരൂഹത തുടരുന്നു. മൂന്നുമാസത്തിലേ റെ പഴക്കമുള്ള കാട്ടാനയുടെ മൃതദേഹ അവശിഷ്ടങ്ങളാണ് കത്തിച്ചുകളഞ്ഞതെന്നാണ് വനം വകുപ്പ് പറയുന്നത്. മൂന്നു മാസത്തെ പഴക്കം ജഡത്തിന് ഉണ്ടാവാനുള്ള സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു. ആദിവാസി സെറ്റില്‍മെറ്റിന് അകലെയല്ലാത്ത സ്ഥലത്താണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഇവിടെനിന്ന് ഒരുകിലോമീറ്റര്‍ അകലെ വനംവകുപ്പിൻെറ താമസ കേന്ദ്രവുമുണ്ട്. വന നിരീക്ഷണത്തിന് വാച്ചർമാരും ബീറ്റ് ഫോറസ്റ്റര്‍മാരുമടക്കം ഉള്ള മേഖലയാണിവിടം. എന്നാൽ, പരിശോധനകൾ കാര്യക്ഷമമല്ല. ഇതോടെ വേട്ടക്കാരും അനധികൃതമായി കാട് കയറുന്ന സംഘവും വർധിച്ചിട്ടുണ്ട്. കാട് നിരീഷിച്ച് റിപ്പോര്‍ട്ട് നൽകേണ്ട ഉദ്യോഗസ്ഥർ ഇതു ചട്ടപ്രകാരംതന്നെ ചെയ്യുന്നതായി രേഖകളില്‍ കാണുന്നുമുണ്ട്. ഫീല്‍ഡ് ഡയറിയില്‍ പരിശോധകൾ 'കൃത്യ'മാണെങ്കിലും വസ്തുക അതെല്ലന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വേനല്‍ക്കാലമായതിനാല്‍ മൃഗങ്ങള്‍ ചത്തുകിടന്നാല്‍ അസ്സഹനീയമായ ദുര്‍ഗന്ധം വമിക്കാറുണ്ട്. ആനയെപോലുള്ളവ ചത്ത് കിടന്നാല്‍ വലിയ ദുര്‍ഗന്ധമായിരിക്കുമെന്ന് ആദിവാസികളും വനപാലകരും ഒരേസ്വരത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മൂന്നുമാസത്തോളം കോട്ടൂര്‍ വനത്തില്‍ മീന്‍മുട്ടിക്കടുത്ത് കാട്ടാന ചരിഞ്ഞ് അസ്ഥികൂടമായിട്ടും കണ്ടെത്തിയില്ലെന്ന് പറയുന്ന വനംവകുപ്പിൻെറ വിശദീകരണത്തില്‍ ദുരൂഹതയുണ്ട്. മൂന്നുമാസക്കാലം വന സംരക്ഷണത്തിനായി വനപാലകരൊന്നുമെത്തിയില്ലെന്നതാണ് ഇതു തെളിയിക്കുന്നത്. മീന്‍മുട്ടിക്കടുത്ത് കാട്ടാന െചരി‍ഞ്ഞുകിടക്കുന്ന വിവരം വനപാലകരെ അറിയിക്കുന്നത് ആദിവാസികളെന്നാണ് വനപാലകര്‍ ആദ്യം പറഞ്ഞത്. എന്നാല്‍, സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയപ്പോള്‍ ചെരിഞ്ഞ ആനയുടെ ജ‍ഡം കണ്ടെത്തിയത് വനപാലകരായി. വനത്തില്‍ െചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ പുറത്തറിയിക്കാതെ കത്തിച്ചത് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയാണെന്നാണ് അേന്വഷണ സംഘത്തിൻെറ കണ്ടെത്തല്‍. ചെരിഞ്ഞ കാട്ടാനയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത് ഒരുവര്‍ഷം പോലും സര്‍വിസ് പൂര്‍ത്തിയാകാത്ത വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറും സംഘവുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുത്ത് കാട്ടാന െചരിഞ്ഞ സംഭവം ഫയലില്‍ അവസാനിപ്പിക്കാനാണ് നീക്കം. ആനവേട്ടസംഘത്തിൻെറ തോക്കിനിരയായതാണോ, വ്യാജവാറ്റു സംഘത്തിൻെറ പടക്കം പൊട്ടിയാണോ ആന ചെരിഞ്ഞതെന്ന വിവരമൊക്കെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ ലഭ്യമാവൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.