ആക്രമണകാരികളായ കാട്ടാനകൾക്ക്​​ സ​േങ്കതമൊരുക്കുന്നു

ചിന്നക്കനാലിലാണ് ആറ് ചതുരശ്ര കിേലാമീറ്ററിൽ സേങ്കതം തിരുവനന്തപുരം: ഉപദ്രവകാരികളായ കാട്ടാനകൾക്കായി സേങ്കതം ആ രംഭിക്കാൻ വനംവകുപ്പ്. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ േകന്ദ്രീകരിച്ചാണ് ആന സേങ്കതം വരുന്നത്. ഇതിനായി സർവേ പൂർത്തീകരിച്ചു. എന്നാൽ, ആറ് ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് സേങ്കതം സ്ഥാപിച്ചാൽ ആനകളുടെ അഭയ കേന്ദ്രമാകില്ലെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ പല ഭാഗങ്ങളിൽ കാട്ടാന ആക്രമണത്തിൽ ഒേട്ടറെപ്പേർ കൊല്ലപ്പെട്ടതോടെയാണ് ആനകൾക്ക് താവളമൊരുക്കാൻ തീരുമാനിച്ചത്. ആനയിറങ്കൽ അണക്കെട്ടിനോട് ചേർന്ന സ്ഥലമാണ് നിർദേശിക്കപ്പെടുന്നത്. മുമ്പ് പ്ലാേൻറഷനായി മാറ്റിയ 475 ഹെക്ടർ സ്ഥലത്ത് കുറച്ചിടത്ത് ജനവാസമുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്. വന്യജീവി ഉപദേശക ബോർഡ് ആന സേങ്കതത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, വന്യജീവി സേങ്കതമെന്ന സങ്കൽപത്തിൽനിന്ന് മാറി ആന സേങ്കതം കൊണ്ടുവരുന്നത് ദോഷംചെയ്യുമെന്ന് മുൻ ഡി.എഫ്.ഒ വി.കെ. ഫ്രാൻസിസ് പറഞ്ഞു. പ്രശ്നക്കാരായ ആനകളുടെ പുരധിവാസമല്ല, ആനകൾക്ക് വനത്തിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കുകയും വഴിത്താരകൾ പുനഃസ്ഥാപിക്കുകയുമാണ് വേണ്ടത്. ആറ് ചതുരശ്ര കിേലാമീറ്ററിൽ എത്ര ആനകൾക്ക് കഴിയാനാകുമെന്ന് പരിേശാധിക്കണം. 1992ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പ്രോജക്ട് എലിഫൻറിൽ ഉൾപ്പെടുത്തി മതികെട്ടാൻ, ചിന്നക്കനാൽ വഴിയുള്ള വഴിത്താര പുനഃസ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് തേയില-ഏല തോട്ടം ഉടമകളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചെന്നും ഫ്രാൻസിസ് പറഞ്ഞു. കേരളമാകെ ആനകളുടെ സേങ്കതമായിരിക്കെ ചെറിയ പ്രദേശത്ത് മാത്രമായി ഏങ്ങനെ ആനകൾക്ക് താവളമൊരുക്കുമെന്ന് ആന ഗവേഷകനായ ഡോ. പി.എസ്. ഇൗസ ചോദിക്കുന്നു. ആനകളുടെ സഞ്ചാരം അടഞ്ഞതാണ് പ്രശ്നം. കൈയേറ്റമാണ് ഇതിന് കാരണം. മതികെട്ടാനിൽനിന്ന് ചിന്നക്കനാലിലൂടെ മാട്ടുപ്പെട്ടിയിലേക്ക് ആനകൾ സഞ്ചരിച്ചിരുന്നതാണ്. തേക്കടിയിൽനിന്ന് മൂന്നാർ, ആനമുടി വഴി പറമ്പിക്കുളത്തേക്കും ആനകൾ സഞ്ചരിച്ചിരുന്നു. എന്നാൽ, പലയിടത്തും വഴിയടഞ്ഞു. ആനകളുടെ സ്വാഭാവിക വഴിത്താര പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.