മുഖ്യമന്ത്രിയുടെ വാക്കുപോലും ബാങ്ക് ധിക്കരിച്ചു -ആനാവൂർ നാഗപ്പൻ

നെയ്യാറ്റിൻകര: മാരായമുട്ടത്ത് നടന്നത് സമൂഹ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവമാണെന്നും മുഖ്യമന്ത്രിയുടെ വാക്കുപോലും ധിക്കരിക്കുന്ന തരത്തിലാണ് ബാങ്കിലെ ഉദ്യോഗസ്ഥർ പെരുമാറിയതെന്നും സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. ജപ്തി നടപടിയിൽനിന്ന് സാവകാശം നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് റീജനൽ മനേജർക്ക് അറിയിപ്പ് ചന്ദ്രൻെറ പക്കൽ കൊടുത്തയച്ചെങ്കിലും ബാങ്ക് വിലക്കെടുത്തില്ല. കുടുംബത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൻെറ സമ്പൂർണ ഉത്തരവാദിത്തം കാനറ ബാങ്കിനാണ്. സഹകരണ ബാങ്കുകളിലെ എല്ലാത്തരം വായ്പകൾക്കും സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നാഷനലൈസ്ഡ് ബാങ്കുകൾക്കുമീതെ അതിനുള്ള അധികാരം സംസ്ഥാനത്തിനില്ല. മുഖ്യമന്ത്രി സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചിരിന്നു. അക്കാര്യത്തിൽ സഹകരിക്കാം എന്ന് ബാങ്കുകൾ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പക്ഷേ, ഏകപക്ഷീയമായി ലംഘിച്ച് ജപ്തി നടപടികളുമായി മുന്നോട്ട് പോവുകയാണ് ബാങ്കുകൾ ചെയ്തത്. ഉത്തരവാദി ആയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണം. കുടുംബത്തിൻെറ കടം പൂർണമായി എഴുതിത്തള്ളണം. അല്ലാത്തപക്ഷം ബാങ്കിനെതിരെ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.