ആറ്റിങ്ങൽ: ഡെലിവറി ബോയിയെ . ആറ്റിങ്ങൽ മാർക്കറ്റിന് സമീപം വാടകക്ക് താമസിക്കുന്ന വക്കം പുതിയകാവ് സ്കൂളിന് സമീപം നാഗർകോട് വീട്ടിൽ സന്തോഷിനെ (41) ആണ് പിടിയിലായത്. ഡെലിവറി ബോയി ആയി ജോലിനോക്കി വരുന്ന മുട്ടത്തറ കല്ലാട്ടുമുക്ക് പഴഞ്ചിറ ക്ഷേത്രത്തിന് സമീപം നീലാറ്റിൻകര വീട്ടിൽ മുബീഷി(27)നെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന പരാതിയുടെ ആടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിസവം ഡെലിവറി ചെയ്ത എയർകൂളർ ചെറുതായിപ്പോയി എന്നാരോപിച്ച് തിരിച്ചുവിളിച്ചാണ് മുബീഷിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഇയാളുടെ പക്കൽ നിന്നും എയർ ഗണ്ണാണ് ലഭിച്ചതെന്ന് എസ്.ഐ ശ്യാം പറഞ്ഞു. സന്തോഷിനെ കോടതി ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.