ബൈക്ക്​ യാത്രികരെ കാറിടിച്ച്​ വീഴ്​ത്തിയ സംഭവം: അന്വേഷണം കാര്യക്ഷമമല്ലെന്ന്​

കോവളം: ബൈക്ക് യാത്രികരെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. മാർച്ച് 13നാണ് പാച് ചല്ലൂർ ചുടുകാട് ദേവീക്ഷേത്രത്തിന് മുന്നിൽ പത്രജീവനക്കാരായ തംബുരു, സുഫിയാൻ എന്നിവരെ കാറിടിച്ച് പരിക്കേൽപിച്ചത്. അപകടത്തിൽ തംബുരുവിൻെറ കാലിനും സുഫിയാൻെറ കൈക്കും സാരമായി പരിക്കേറ്റിരുന്നു. നിർത്താതെപോയ കാറിൻെറ ഡ്രൈവറെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപിച്ചത്. കാർ ഓടിച്ചിരുന്നയാൽ മദ്യപിച്ചിരുന്നെങ്കിലും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇങ്ങനെയായിരുന്നില്ല. എഫ്.ഐ.ആറിൽ തിരിമറി നടത്തിയതായാണ് ആരോപണം. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് തംബുരുവും സുഫിയാനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.