തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് രാഷ്ട്രത്തിൻെറ അടിത്തറ ഇളക്കിയ ബി.ജെ.പിഭരണത്തില്‍നിന്ന് രാജ്യത്തെ വീണ്ടെ ടുക്കാനുള്ള നിയോഗമാണ് ഈ തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിൻെറ സ്വാതന്ത്ര്യവും ജനാധിപത്യവും മതസാഹോദര്യവും നിലനില്‍ക്കണോ എന്ന കാതലായ ചോദ്യമാണ് തെരെഞ്ഞടുപ്പ് ഉയർത്തുന്നത്. മോദിഭരണം രാജ്യത്തിനുണ്ടാക്കിയ ആപത്ത് വിവരണാതീതമാണ്. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുകയും സംഘര്‍ഷം സൃഷ് ടിക്കുകയുമാണ് ബി.ജെ.പിഭരണത്തിൽ നടന്നത്.ബി.ജെ.പി സര്‍ക്കാറിൻെറ മറ്റൊരു പതിപ്പായി കേരളത്തിലെ പിണറായി സര്‍ക്കാര്‍ മാറി. അസഹിഷ്ണുതയും ചോരക്കൊതിയുമാണ് സി.പി.എം മുഖമുദ്ര. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയിൽ വിവേകപൂര്‍വം എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രാഷ്്ട്രീയലക്ഷ്യത്തോടെ അത് ആളിക്കത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആചാരസംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത് കോണ്‍ഗ്രസ് മാത്രമാണെന്നും ചെന്നിത്തല പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.