ഗുണ്ടാപിരിവി​നിടയിലെ കൊല: പ്രതികൾക്ക് ജീവപര്യന്തം കൊലപാതകം നടന്നത് 2010ൽ

അമരവിള: ഗുണ്ടാപ്പിരിവിനിടയിൽ മർദനമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പ്രതികളായ അഞ്ച് പേർക്ക് നെയ്യാറ്റിൻകര അ ഡീഷനൽ ജില്ലാകോടതി ജീവപര്യന്തം വിധിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറിയിൽ 2010ൽ ആലുമ്മൂട് വാടിയിൽ തോപ്പ് വീട്ടിൽ മണിയനെ(57) മർദിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ സതീഷ്കുമാർ (27), അനിൽകുമാർ (26), ശിവകുമാർ (34) ബൈജു (27), പ്രസാദ് (54) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2010 ആഗസ്റ്റ് 27ന് വൈകീട്ട് വ്ലാങ്ങാമുറിയിലെ ബന്ധുവി​െൻറ പലവ്യഞ്ജനക്കടയിൽ സഹായിയായി നിന്നിരുന്ന മണിയനെ പ്രതികൾ ഗുണ്ടാപ്പിരിവി​െൻറ പേരിൽ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മർദനത്തിൽ മണിയ​െൻറ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണിയൻ നാലാം ദിനമാണ് മരിച്ചത്. പരിക്കേറ്റ ദിവസം തന്നെ മജിസ്േട്രറ്റ് മണിയ​െൻറ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. പ്രതികൾക്കെതിരെ േപ്രാസിക്യൂഷൻ 21 സാക്ഷികളെയും 30 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി. പോസിക്യൂഷന് വേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ അജികുമാറാണ് ഹാജരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.