ബോയിങ്​ മെഷീൻ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പൊള്ളലേറ്റു

പൂന്തുറ: മുട്ടത്തറ നെറ്റ് ഫാക്ടറിയിൽ വലകൾക്ക് കളർ പിടിപ്പിക്കാൻ ഉപയോഗിക്കുന്ന ബോയിങ് മെഷീൻ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പൊള്ളലേറ്റു. കരമന തമലം സ്വദേശി ബാലമുരളിക്കാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകുന്നേരം വലകൾ ഡൈ ചെയ്യുന്നതിന് വേണ്ടിയുള്ള കളർ ബോയിങ് മെഷീനിൽ തിളപ്പിക്കുന്നതിനിടെയാണ് മെഷീ​െൻറ അടപ്പ് പൊട്ടിത്തെറിച്ച് തിളച്ച ഡൈ ഇയാളുടെ ശരീരത്തിലേക്ക് വീണത്. പൊള്ളലേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.