സീറ്റുകളിൽ ആളില്ല; ജനസേവനകേന്ദ്രം പ്രവർത്തനം താളംതെറ്റി

തിരുവനന്തപുരം: നൂറുകണക്കിന് ആളുകൾ ദിനംപ്രതി എത്തുന്ന കോർപറേഷൻ ജനസേവനകേന്ദ്രത്തി​െൻറ പ്രവർത്തനം താളംതെറ്റി യ നിലയിൽ. സാമ്പത്തികവർഷം അവസാനിക്കാറായതോടെ നികുതിയും സേവനനികുതിയും അടക്കാൻ വൻതിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, പല സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ജനസേവന കേന്ദ്രത്തിലെത്തുന്നവർ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഫലമൊന്നുമില്ല. കഴിഞ്ഞദിവസം രാവിലെ ഒരാൾ മാത്രമാണ് പണം സ്വീകരിക്കാനുള്ള കൗണ്ടറിലുണ്ടായിരുന്നത്. ഏറെനേരം കഴിഞ്ഞപ്പോൾ ഒരാൾ കൂടിയെത്തി. പിന്നെ ഉച്ചയോടെയാണ് പല കൗണ്ടറുകളിലും ആളെത്തിയത്. ആളില്ലാത്തതിനെക്കുറിച്ച് അന്വേഷിച്ചവരോടെല്ലാം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പരിശീലനത്തിന് പോയെന്നായിരുന്നു മറുപടി. എന്നാൽ, സൂപ്രണ്ടിന് മാത്രമാണ് ഈ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്നതെന്നാണ് ഒരുവിഭാഗം ജീവനക്കാർ പറയുന്നത്. നികുതി കുടിശ്ശിക 2013ൽ നിന്ന് 2016 വരെയുള്ളതാക്കി സർക്കാർ കുറച്ചെങ്കിലും ഇതും നടപ്പാകുന്നില്ല. കോർപറേഷൻ സോഫ്റ്റ് വെയറിൽ തിരുത്ത് വരുത്തിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിനെക്കുറിച്ച് സംശയം ചോദിക്കുന്നവരോട് തോന്നിയതുപോലെ ചെയ്യാനാണ് മറുപടിയെന്നും പരാതിയുണ്ട്. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തേണ്ടത്. എന്നാൽ, സാമ്പത്തികവർഷം അവസാനിക്കാറായിട്ടും ഇവർ തിരിഞ്ഞുനോക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. ഇതോടെ നികുതി അടക്കാനെത്തുന്നവരാണ് വലയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.