വിദൂര വിദ്യാഭ്യാസ അഗ്രികൾചർ ബിരുദ കോഴ്​സുകൾക്ക്​ യു.ജി.സി നിരോധനം

തിരുവനന്തപുരം: അഗ്രികൾചർ ബിരുദ കോഴ്സുകൾ വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്നത് നിരോധിച്ച് യു.ജി.സി ഉത്തരവ്. 201 9-20 അധ്യയന വർഷം മുതലാണ് ഉത്തരവിന് പ്രാബല്യം. അഗ്രികൾചറൽ റിസർച് ആൻഡ് എജുക്കേഷൻ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച്, കൃഷി, കർഷക ക്ഷേമ മന്ത്രാലയം എന്നിവയിൽനിന്ന് ഇതുസംബന്ധിച്ച് യു.ജി.സിക്ക് ലഭിച്ച കത്തുകൾ പരിഗണിച്ചാണ് തീരുമാനം. ഒാപൺ സർവകലാശാലകളിൽ ഉൾപ്പെടെ ഒേട്ടറെ സംസ്ഥാന സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ രീതിയിലുള്ള അഗ്രികൾചർ ബിരുദ കോഴ്സ് നിലവിലുണ്ട്. യു.ജി.സിയുടെ പുതിയ ഉത്തരവോടെ ഇൗ കോഴ്സുകൾ നിർത്തലാക്കേണ്ടിവരും. ഒാപൺ വിദൂര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ 2017ൽ യു.ജി.സി പരിഷ്കരിച്ചിരുന്നു. ഇതുപ്രകാരം എൻജിനീയറിങ്, മെഡിസിൻ, ഡ​െൻറൽ, ഫാർമസി, നഴ്സിങ്, ആർക്കിടെക്ചർ, ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകൾ വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്താൻ പാടില്ല. വിദൂരരീതിയിൽ നടത്തുന്നതിനുള്ള വിലക്കുള്ള കോഴ്സുകളിലേക്ക് അഗ്രികൾചർ ബിരുദ കോഴ്സുകളെ കൂടി ഉൾപ്പെടുത്തുന്നതാണ് യു.ജി.സി തീരുമാനം. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.