ജില്ല സൂപ്പർ ഡിവിഷൻ: ടൈറ്റാനിയത്തെ പിടിച്ചുകെട്ടി ആർ.ബി.ഐ

തിരുവനന്തപുരം: ജില്ല സൂപ്പർ ഡിവിഷൻ ഫുട്ബാൾ മത്സരത്തിൽ ടൈറ്റാനിയത്തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സമനിലയിൽ പിടിച് ചുകെട്ടി. വ്യാഴാഴ്ച യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആദ്യപകുതിയിൽ നേടിയ ഓരോ ഗോളുകളുമായാണ് ഇരുടീമുകളും കളംവിട്ടത്. ഗോൾഡൻ ഈഗിൾസിനെ തകർത്തുതരിപ്പണമാക്കിയതി​െൻറ ആവേശത്തിൽ ഇറങ്ങിയ ആർ.ബി.ഐ കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ നയം വ്യക്തമാക്കി. ആഷിക്കി​െൻറ മികച്ചൊരു ഷോട്ട് ടൈറ്റാനിയത്തി​െൻറ ഗോൾവല തുരന്നു. ഗോൾ വീണതോടെ ഉണർന്നുകളിച്ച ടൈറ്റാനിയം ആർ.ബി.ഐയുടെ പാളയത്തിലേക്ക് ഇരച്ചുകയറി. കൊണ്ടും കൊടുത്തും ഇരുടീമുകളും മുന്നേറുന്നതിടെയിലാണ് 29ാം മിനിറ്റിൽ നന്ദുവിലൂടെ ടൈറ്റാനിയം സമനില ഗോൾ നേടിയത്. തുടർന്ന് ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും പ്രയോജനപ്പെടുത്താൻ മുന്നേറ്റനിരക്ക് ആയില്ല. മികച്ച പ്രകടനം കാഴ്ചെവച്ച റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഗോൾകീപ്പർ നിഷാദ് മാൻ ഓഫ് ദ മാച്ച് അവാർഡ് സ്വന്തമാക്കി. ഗ്രൂപ് ബിയിൽ രണ്ട് കളിയിൽ ഒരുവിജയവും സമനിലയുമായി ആർ.ബി.ഐക്ക് നാല് പോയൻറായി. രണ്ട് സമനിലയുമായി ടൈറ്റാനിയത്തിന് രണ്ട് പോയൻറാണ്. ഇന്ന് ഉച്ചക്ക് 3.15ന് നടക്കുന്ന മത്സരത്തിൽ എസ്.ബി.ഐ സ​െൻറ് ജോർജിനെയും വൈകീട്ട് 4.30ന് ഏജീസ് യു.കെ.എഫ്.സിയെയും നേരിടും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.