തിരുവനന്തപുരം: ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷക്കുവേണ്ടി ആധുനിക സൗകര്യങ്ങളോടെ വെള്ളയമ്പലം ബിഷപ്സ്ഹൗസ് കോമ് പൗണ്ടിൽ പുനർനിർമിച്ച കെട്ടിടത്തിെൻറ ആശീർവാദവും ഉദ്ഘാടനവും അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യം നിർവഹിച്ചു. അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസിെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ േഡാ. ജോർജ് ഒാണക്കൂർ, കുടുംബശുശ്രൂഷ ഡയറക്ടർ ഡോ. എ. ആർ. ജോൺ, അസി. ഡയറക്ടർ ഫാ. രജീഷ് വി. രാജൻ എന്നിവർ പെങ്കടുത്തു. ഓഖി ദുരിത ബാധിതർക്കായി അതിരൂപത ഏർപ്പെടുത്തിയിട്ടുള്ള കരുണാമയൻ പെൻഷൻ പദ്ധതിയിൽനിന്ന് 20 പേർക്കു കൂടി നൽകുന്ന പെൻഷൻ ധനസഹായത്തിെൻറ വിതരണവും കൗൺസലിങ് സെൻറർ, മാര്യേജ് ബ്യൂറോ, മിനികോൺഫറൻസ് ഹാൾ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.