വീട്ടിൽ മോഷണം; ജോലിക്കാരായ സ്​ത്രീകൾ അറസ്​റ്റിൽ

തിരുവനന്തപുരം: ബിസിനസുകാരനായ നവാസി​െൻറ വള്ളക്കടവിലെ വീട്ടിൽ മോഷണം നടത്തിയ വീട്ടുജോലിക്കാരായ സ്ത്രീകൾ അറസ ്റ്റിൽ. പേട്ട കല്ലുംമൂട് സ്വദേശി ഷൈല, വള്ളക്കടവ് ആശാൻ നഗറിലെ സുജ എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങളായി നവാസി​െൻറ ബന്ധുവായ ഷൈലയോടൊപ്പം സുജയും വീട്ടുജോലികൾ ചെയ്തുവരുകയായിരുന്നു. നവാസും കുടുംബവും കഴിഞ്ഞ വർഷാവസാനം സൗദിയിൽ പോയ സമയവും വീട്ടുജോലികൾ ചെയ്യാൻ ഇവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവർ ആളില്ലാത്ത തക്കം നോക്കി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവർന്ന് ചാലയിലെ പല സ്ഥലങ്ങളിൽ വിൽക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പ്രതികളുമൊത്തുള്ള അന്വേഷണത്തിൽ ചാലയിലെ ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങളിൽ ചിലത് കണ്ടെടുത്തു. ബാക്കി ആഭരണങ്ങൾക്കായുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.