ശശി തരൂർ തെര​െഞ്ഞടുപ്പ്​ കമീഷന്​ പരാതി നൽകി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ശബരിമല കർമസമിതിയും ബി.ജെ.പിയും വീടുകളിൽ എത്തിക്കുന്ന ലഘുലേഖ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് വോട്ടർമാരുടെ മതപരമായ വികാരം ചൂഷണം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടർമാരെ അഭിസംബോധന ചെയ്യുന്ന ബി.ജെ.പിയുടെ ഒരു കത്തും ശബരിമല കർമസമിതിയുടെ വോട്ടർമാരോടുള്ള അഭ്യർഥനയുമാണ് വിതരണം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.