ശശി തരൂരിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണം -ദലിത്​ കോൺഗ്രസ്​

തിരുവനന്തപുരം: തിരുവനന്തപുരം പാർലമ​െൻറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെ വിജയിപ്പിക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് പേരൂർക്കട രവി അഭ്യർഥിച്ചു. ദലിത് കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് പ്രവർത്തനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് ബി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അശോകൻ, എ.കെ. നഗർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡി.എസ്. രാജ്, സി. അനിത, ശാസ്തമംഗലം വിജയൻ, ഇടപ്പഴിഞ്ഞി ഗോപൻ, കഴക്കൂട്ടം ദേവരാജൻ, അരുവിക്കര സുരേഷ്, പാതിരപ്പള്ളി അനിൽകുമാർ, കാഞ്ഞിരംപാറ മോഹനൻ, ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.