തിരുവനന്തപുരം: പരീക്ഷക്കിടെ പ്രാഥമിക സൗകര്യത്തിന് കുട്ടിയെ അനുവദിക്കാത്ത സംഭവത്തിൽ അധ്യാപികക്കെതിരേ സംസ്ഥ ാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൺ പി. സുരേഷ് കേസെടുത്തു. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി രസതന്ത്രം പരീക്ഷക്കിടെ വയറുവേദന അനുഭവപ്പെട്ട കുട്ടി ആവശ്യപ്പെട്ടിട്ടും ശൗചാലയത്തിൽ പോകാൻ അധ്യാപിക അനുവദിച്ചില്ലെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ ഇടപെട്ടത്. അധ്യാപികയുടെ നിലപാട് കുട്ടിക്ക് കടുത്ത മാനസിക സംഘർഷത്തിന് ഇടയാക്കിയെന്നും സുഗമമായി പരീക്ഷ എഴുതാനായില്ലെന്നും കണ്ടതിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.