കോ-ലീ-ബി ആരോപണം സി.പി.എമ്മി​െൻറ പരാജയഭീതിയിൽ നിന്നുണ്ടായത്​ -ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി ബന്ധമുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേര ി ബാലകൃഷ്ണ​െൻറ പ്രസ്താവന സി.പി.എമ്മി​െൻറ പരാജയ സമ്മതത്തി​െൻറ ഉദാഹരണമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. കേരള ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർന്നു വരാതിരിക്കാനാണ്, യാഥാര്‍ഥ്യബോധവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ കോടിയേരി പറയുന്നതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. മതേതര ജനാധിപത്യചേരിക്ക് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുമ്പോള്‍ സി.പി.എമ്മി​െൻറ പ്രസക്തി നഷ്ടപ്പെട്ടുപോകുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ടാകാം. കേരളത്തില്‍ അക്രമ രാഷ്ട്രീയത്തിനെതിരായാണ് കോണ്‍ഗ്രസി​െൻറ പ്രചാരണമെന്നതാണ് സി.പി.എമ്മി​െൻറ രണ്ടാമത്തെ ആശങ്ക. സര്‍ക്കാറി​െൻറ ഭരണപരാജയത്തിനെതിരെയും ശക്തമായ പ്രചാരണം യു.ഡി.എഫ് നടത്തുന്നെന്നതാണ് മൂന്നാമത്തെ ആശങ്ക. ബി.ജെ.പിയുമായും ജനസംഘവുമായും ജനത പാര്‍ട്ടിയുമായും അവസരത്തിനൊത്ത് കൂട്ടുകൂടിയ ചരിത്രമാണ് കേരളത്തിലെ സി.പി.എമ്മിനുള്ളത്. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷമായിരുന്നു സി.പി.എം-ജനസംഘം സഖ്യമുണ്ടാക്കിയത്. 1989ല്‍ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നാണ് വി.പി. സിങ് സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. അന്ന് കാരണം പറഞ്ഞത് ബോഫോഴ്‌സ് അഴിമതിയായിരുന്നു. 2007ല്‍ ഒന്നാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി.ജെ.പിയുമായി കൂട്ടുകൂടി വോട്ട് ചെയ്തവരാണ് സി.പി.എമ്മെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.