ദിവസം 250 ഗ്രാം കഞ്ചാവെങ്കിലും പിടിക്കണമെന്ന് എക്​സൈസ്​ കമീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നി​െൻറ വ്യാപനം ശക്തമായ സാഹചര്യത്തിൽ എക്സൈസ് റേഞ്ച് ഓഫിസുകള്‍ ഒരുദിവസം 250 ഗ്രാം കഞ്ചാവെങ്കിലും പിടിക്കണമെന്ന് കമീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നൽകി. 2018 സെപ്റ്റംബറില്‍ 194 കിലോ, ഒക്ടോബര്‍ 166 കിലോ, നവംബര്‍ 159 കിലോ, ഡിസംബര്‍ 147 കിലോ, ജനുവരി 166 കിലോ, ഫെബ്രുവരി 172 കിലോ കഞ്ചാവുമാണ് റെയ്ഡുകളില്‍ എക്സൈസ് പിടിച്ചെടുത്തത്. എന്നാൽ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേെക്കത്തുന്നത് ഇതി​െൻറ നിരവധി മടങ്ങാണെന്നാണ് എക്സൈസി​െൻറ വിലയിരുത്തൽ. ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ ഇതി​െൻറ വാഹകരാകുന്നുവെന്നും എക്സൈസ് വിലയിരുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.