കാര്‍ഷിക മൊറട്ടോറിയം; ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ വായ്പകളിന്മേല്‍ പ്രഖ്യാപിച്ച മൊറട്ടോറിയവുമായി ബന്ധപ്പെട്ട് ഉത്തരവിറ ക്കാതെ അലംഭാവം കാട്ടിയ ഇടതുസര്‍ക്കാറും മുഖ്യമന്ത്രിയും ഇപ്പോള്‍ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെരഞ്ഞെടുപ്പ് തീയതി വരെ മൊറട്ടോറിയം പ്രഖ്യാപിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു സര്‍ക്കാര്‍. 2018ല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വേളയില്‍തന്നെ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മൊറട്ടോറിയം ഉത്തരവ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുരുങ്ങുമായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിത്വത്തെചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടായെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ സാമുദായിക ചേരിതിരിവ് ഉണ്ടാകാന്‍ ഇടയില്ല. പേക്ഷ, വിശ്വാസത്തി​െൻറയും ആചാരങ്ങളുടെയും പേരില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ഹൃദയത്തില്‍ മുറിവേല്‍പിച്ചു. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.