എ. പ്രദീപ്​കുമാർ ജാമ്യമെടുത്തു

തിരുവനന്തപുരം: കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ് കുമാർ എം.എൽ.എ ജാമ്യമെടുത്തു. തിരുവ നന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മഞ്ജിത്താണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പ്രദീപ്കുമാർ എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ ബിനോയ് വിശ്വം, സി.കെ. നാണു, മന്ത്രി കെ.കെ. ശൈലജ, പി. സതീദേവി എന്നിവരാണ് കേസിലെ പ്രതികൾ. സോളാർ വിഷയവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിെവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് വാൻറോസ് ജങ്ഷനിൽനിന്ന് സെക്രേട്ടറിയറ്റിലേക്ക് നടത്തിയ ഉപരോധസമര കേസിലാണ് എം.എൽ.എക്ക് ജാമ്യം ലഭിച്ചത്. 2013 നവംബർ 18ന് കേൻറാൺമ​െൻറ് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മാർഗതടസ്സം വരുത്തുക, പൊതുമുതൽ നശിപ്പിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.