തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ കോർപറേറ്റുകൾക്കുവേണ്ടി പൊളിച്ചെഴുതുന്ന ബി.ജെ.പി സർക്കാറിനെ കേന്ദ്രത്തിൽനിന്ന് പുറത്താക്കുന്നതിന് േട്രഡ് യൂനിയൻ രംഗത്ത് അരനൂറ്റാണ്ടിെൻറ പ്രവർത്തന പാരമ്പര്യവും തൊഴിൽ നിയമങ്ങളിൽ ആഴത്തിലുള്ള അറിവുമുള്ള സി. ദിവാകരൻ തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽനിന്ന് വിജയിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും കേരള സ്റ്റേറ്റ് ൈപ്രവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ പട്ടം ശശിധരൻ. മോട്ടോർ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) വെള്ളറട- പനച്ചമൂട് യൂനിറ്റ് ജനറൽബോഡി യോഗത്തിൽ സംസാരികയായിരുന്നു അദ്ദേഹം. രാജയ്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി. നടരാജപിള്ള പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.