ചാന്നാർ ലഹളയല്ല, കലാപമായിരുന്നു -കെ.എൻ.എം.എസ്​

തിരുവനന്തപുരം: ജാതീയമായി നിലനിന്നിരുന്ന അയിത്താചരണത്തി​െൻറ ഭാഗമായി അടിച്ചേൽപിക്കപ്പെട്ട കരിനിയമങ്ങൾക്കെതിരെ 1824ൽ ആരംഭിച്ച ചെറുത്തുനിൽപ്പും തിരിച്ചടികളും കേവലം ലഹളയായിരുന്നില്ലെന്നും മറിച്ച് വൻ കലാപമായിരുന്നെന്നും കേരള നാടാർ മഹാജന സംഘം സംസ്ഥാന നേതൃസമ്മേളനം. സ്ത്രീകൾക്ക് മാറ് മറച്ചും മുട്ടിന് താഴ്ത്തിയും വസ്ത്രധാരണം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നാല് പതിറ്റാണ്ട് നീണ്ട ചാന്നാർ കലാപത്തിന് ആദ്യ സാമൂഹിക പരിഷ്കർത്താവ് അയ്യാ വൈകുണ്ഠ നാഥരും ലണ്ടൻ മിഷണറിയായിരുന്ന ചാൾസ്മീഡും നേതൃത്വം നൽകി. കൽക്കുളം, വിളവംകോട് താലൂക്കുകളിൽ നടന്ന ആയിരക്കണക്കിന് സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത് നാടാർ സ്ത്രീകളായിരുന്നു. താലിയറുത്താൻ ചന്ത എന്നറിയപ്പെടുന്ന സ്ഥലം ഇതി​െൻറ ജ്വലിക്കുന്ന സാക്ഷ്യമാണ്. കെ.എൻ.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. അപ്പുരാജൻ നാടാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അമരവിള പൊന്നയ്യൻ നാടാർ അധ്യക്ഷത വഹിച്ചു. എ.എസ്. അഹിമോഹനൻ, വെള്ളറട ബാലൻ, വട്ടപ്പാറ ദാസ്, തിരുപുറം യേശുദാസ്, സംസ്ഥാന സെക്രട്ടറിമാരായ സി. സ്വയംഭൂ, ആർ.എസ്. പ്രവീൺരാജ്, മുല്ലൂർ പങ്കജാക്ഷൻ വൈദ്യർ, കാട്ടാക്കട ജയപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.