തിരുവനന്തപുരം: ലോക ജലദിനാചരണവും അന്താരാഷ്ട്ര സെമിനാറും മാർച്ച് 22ന് കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുമെന്ന് ഭൂഗർഭ ജല വകുപ്പ് ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. അഡീഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷത വഹിക്കും. നെതർലാൻറിൽ നിന്നുള്ള അഞ്ച് വിദഗ്ദർ വെള്ളപ്പൊക്കവും വരൾച്ചയും നിയന്ത്രിക്കുന്നതിന് സ്വീകരിച്ച ജലസംരക്ഷണ മാർഗങ്ങൾ സെമിനാറിൽ പങ്കുവെക്കും. ഡെച്ച് ഡിസാസ്റ്റർ റിഡക്ഷൻ മിഷനിലെ ഡോ. സൈമൺ വാർമർ ഡാം ഉൾപ്പെടെയുള്ള വിദഗ്ദരാണ് സെമിനാറിൽ പെങ്കടുക്കുന്നത്. മദ്രാസ് െഎ.െഎ.ടിയിലെ ഡോ.കെ.പി സുധീർ, കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ ഡോ.എ. കൗശികൻ, ഡോ. സുരേഷ്, ഡോ.ഇ ഷാജി തുടങ്ങിയവരും സെമിനാറിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.