തീരമേഖലയിൽ വോട്ടഭ്യർഥിച്ച്​ ആറ്റിങ്ങലിലെ സ്​ഥാനാർഥികൾ

ആറ്റിങ്ങല്‍: തീരദേശത്ത് സാന്നിധ്യം അറിയിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർഥികൾ. എല്‍.ഡി.എഫ് സ്ഥാനാർഥി ഡോ. എ. സമ്പത്തും യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശും ബുധനാഴ്ച ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തി. ഡോ.എ. സമ്പത്ത് കായിക്കര ആശാന്‍ സ്മാരകത്തില്‍നിന്ന് ആശാന്‍ പ്രതിമക്കുമുന്നില്‍ പുഷ്പാര്‍ച്ചനയോടെ പര്യടനം ആരംഭിച്ചു. കവലകള്‍ തോറും സഞ്ചരിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് തേടി. വൈകുന്നേരം വരെയും ചിറയിന്‍കീഴ് നിയോജക മണ്ഡലത്തില്‍ തന്നെ സജീവമായിരുന്നു. മനോജ് ബി. ഇടമന, ആര്‍. സുഭാഷ്, ഡി. ടൈറ്റസ്, സി.പയസ്, എസ്. പ്രവീണ്‍ചന്ദ്ര തുടങ്ങിയവര്‍ അനുഗമിച്ചു. എ. സമ്പത്ത് 21ന് കാട്ടാക്കട നിയമസഭ മണ്ഡലത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യർഥിക്കും. രാവിലെ എട്ടിന് പള്ളിച്ചല്‍ സദാശിവന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കുശേഷം പള്ളിച്ചല്‍, മലയിന്‍കീഴ്, കാട്ടാക്കട, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ എന്നീ പഞ്ചായത്ത് പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വ്യാഴാഴ്ച നടക്കുന്ന ചെറിയകൊണ്ണി, പേയാട്, കണ്‍വെന്‍ഷനുകളിലും പങ്കെടുക്കും. യു.ഡി.എഫ് സ്ഥാനാർഥി അടൂര്‍ പ്രകാശ് വര്‍ക്കല, ചിറയിന്‍കീഴ് നിയോജക മണ്ഡലങ്ങളിലും നെടുമങ്ങാട്-കാട്ടാക്കട ഭാഗങ്ങളിലും ആദ്യഘട്ട പര്യടനം നടത്തി. ചിറയിന്‍കീഴില്‍ പ്രേംനസീറി​െൻറ ഖബറിടത്തിലെത്തി പ്രാർഥനയും നടത്തി. പ്രധാന ജങ്ഷനുകളില്‍ തുറന്ന ജീപ്പില്‍ സഞ്ചരിച്ചാണ് അടൂര്‍പ്രകാശ് വോട്ടര്‍മാരെ കണ്ടത്. കെ.പി.സി.സി അംഗം എം.എ. ലത്തീഫ്, എസ്. കൃഷ്ണകുമാര്‍, മുസ്ലിം ലീഗ് നേതാവ് പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, ആര്‍.എസ്.പി നേതാവ് ചന്ദ്രബാബു എന്നിവര്‍ അനുഗമിച്ചു. യു.ഡി.എഫ് ആറ്റിങ്ങല്‍ ലോക്‌സഭ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച വൈകുന്നേരം നാലിന് ആറ്റിങ്ങല്‍ സണ്‍ ഒാഡിറ്റോറിയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.