തിരുവനന്തപുരം: ന്യൂസിലൻഡിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെ പള്ളിയിൽ കൊലചെയ്യപ്പെട്ടവർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.െഎ.ഒ, സോളിഡാരിറ്റി നേതൃത്വത്തിൽ സംഗമം സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സംഗമം പാളയം ഇമാം മൗലവി വി.പി. സുഹൈബ് ഉദ്ഘാടനം ചെയ്തു. ലോകത്ത് ശക്തിപ്രാപിക്കുന്ന വെളുത്ത വംശീയതയുടെ ഇരകളാണ് ന്യൂസിലൻഡിൽ കൊല്ലെപ്പട്ടതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ ഭീകരവാദമായി കാണാൻപോലും കേരളത്തിലെ പല പത്രമാധ്യമങ്ങളും തയാറായിട്ടില്ല. ഇത്തരം ഭീകരവാദികളുടെ ഹീറോകളായി വരുന്നത് ഡോണൾഡ് ട്രംപിനെപോലുള്ളവരാണ്. ഇൗ സംഭവം യൂറോപ്പിൽ ഇസ്ലാമിനെപറ്റിയുള്ള പഠനത്തിനും വളർച്ചക്കും ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷബീർ പാലോട് അധ്യക്ഷതവഹിച്ചു. മൻസൂർ അടിമാലി മുഖ്യപ്രഭാഷണം നടത്തി. എസ്.െഎ.ഒ ജില്ല പ്രസിഡൻറ് ഷാഹിൻ സ്വാഗതവും സെക്രട്ടറി നജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.