ക്ഷണിച്ചത്​ മൂന്ന്​ മുന്നണി സ്ഥാനാർഥികളെ; പ്രശംസ കുമ്മനത്തിന്​

തിരുവനന്തപുരം: ശിവസേന നേതാക്കളും സംഘ്പരിവാർ ബന്ധമുള്ള പ്രമുഖരും പങ്കാളികളായ ട്രസ്റ്റി​െൻറ പരിപാടിക്ക് ക്ഷണിച്ചു കൊണ്ടുവന്നത് മൂന്ന് മുന്നണികളിലെ സ്ഥാനാർഥികളെ; പക്ഷേ, ഒടുവിൽ ആഘോഷ കമ്മിറ്റി പ്രസിഡൻറ് പ്രശംസ മുഴുവൻ കോരിച്ചൊരിഞ്ഞത് ബി.ജെ.പി സ്ഥാനാർഥിക്കും. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന പ്രതിനിധി സേമ്മളനത്തിലായിരുന്നു മുൻകൂട്ടി നിശ്ചയിച്ചതുേപാലെയെന്ന് സംശയം ഉയർത്തുന്ന ഇൗ സംഭവങ്ങൾ അരങ്ങേറിയത്. െസക്രട്ടറിയേറ്റിനു മുന്നിലെ ഹോട്ടലായിരുന്നു വേദി. ട്രസ്റ്റി​െൻറ മുഖ്യകാര്യ ദർശി ശിവസേന നേതാവ് എം.എസ്. ഭുവനചന്ദ്രനാണ്. ട്രസ്റ്റ് ഭാരവാഹികളാണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെയും എൽ.ഡി.എഫ് സ്ഥാനാർഥി സി. ദിവാകരനെയും എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരനെയും ക്ഷണിച്ചത്. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പര്യടനത്തിൽ ഇൗ പരിപാടിയില്ലായിരുെന്നങ്കിലും അവർ എത്തി. ആദ്യം എത്തിയത് സി. ദിവാകരൻ ആണ്. ഭാരവാഹികൾ അദ്ദേഹത്തെ സംസാരിക്കാൻ ക്ഷണിച്ചു. ദിവാകര​െൻറ സംസാരത്തിനിടെ സദസ്സിൽ നിന്ന് ചോദ്യവും ഉയർന്നു. ഇതിനിടെ ശശി തരൂരും എത്തി. രണ്ടുപേരും ചേർന്ന് വിളക്ക് കൊളുത്തി. ഇതിനിടെ ദിവാകരൻ പോയി, കുമ്മനം എത്തി. സൗഹൃദം കൈമാറിയശേഷം തരൂരും മടങ്ങി. പിന്നീടായിരുന്നു ആഘോഷ കമ്മിറ്റി പ്രസിഡൻറും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജി. ശേഖരൻ നായരുടെ പുകഴ്ത്തൽ. 'കുമ്മനം അയ്യപ്പ​െൻറ അവതാരമാണെന്ന് ഞാൻ വിശേഷിപ്പിക്കുന്നു' എന്നുവരെയെത്തി അദ്ദേഹത്തി​െൻറ പുകഴ്ത്തൽ. ജി. മാധവൻ നായരാണ് ആഘോഷ കമ്മിറ്റി ചെയർമാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.