ആറ്റിങ്ങല്‍: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയൻ- സി.ഐ.ടി.യുവിെൻറ നേതൃത്വത്തില്‍ ജല ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ കച്ചേരിനടയില്‍ നടന്ന ചടങ്ങ് ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടിയവരള്‍ച്ചയില്‍ ജലം സംരക്ഷിക്കാനും ചൂഷണം, ദുരുപയോഗം തുടങ്ങിയവക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കൂടാതെ പൈപ്പ് പൊട്ടിക്കഴിഞ്ഞാല്‍ നന്നാക്കാന്‍ ജീവനക്കാര്‍ക്ക് ജലനയംതന്നെ ഉണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ജെ. ശശാങ്കന്‍, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, എല്‍. അനില്‍, എസ്. രഞ്ജിത് അനില്‍കുമാര്‍, എ.സി. ഷൈന്‍, അഷ്‌റഫ്, ഒ.ആര്‍. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. കുടിവെള്ളം മുടങ്ങി; പ്രതിഷേധിച്ച് കൗൺസിലർ ആറ്റിങ്ങല്‍: അവനവഞ്ചേരി, വലിയകുന്ന്, തച്ചൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ മൂന്ന് ദിവസമായി കുടിവെള്ളവിതരണം മുടങ്ങിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ക്കിടന്ന് കൗണ്‍സിലര്‍ പ്രതിഷേധിച്ചു. മനോമോഹനവിലാസം വാര്‍ഡ് പ്രതിനിധിയും നഗരസഭ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനുമായ അവനവഞ്ചേരി രാജുവാണ് ബുധനാഴ്ച രാവിലെ ഓഫിസിനു മുന്നില്‍ പായ വിരിച്ച് കിടന്നത്. കുടിവെള്ളം ദിവസങ്ങളായി കിട്ടുന്നില്ലെന്ന് പരാതി വന്നതിനെതുടർന്ന് അധികൃതരെ വിവരം അറിയിച്ചിട്ടും നടപടികളുണ്ടായില്ലെന്ന് രാജു ആരോപിച്ചു. ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍വേണ്ടിയാണ് സമരത്തിനിറങ്ങിത്തിരിച്ചതെന്നും കൗണ്‍സിലര്‍ പറഞ്ഞു. അറ്റകുറ്റപ്പണികളുണ്ടായതിനെത്തുടര്‍ന്നാണ് ജലവിതരണം മുടങ്ങിയതെന്നും ഇന്ന് തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സമരം അവസാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.