ശാന്തിഗിരിയിൽ വജ്രജൂബിലി ആഘോഷം

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിൽ വജ്രജൂബിലി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സി. ദിവാ കരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കരുണാകര ഗുരുവി​െൻറ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഗുരുവി​െൻറ ശിഷ്യന്മാർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് നടക്കുന്നത്. വജ്രജൂബിലി ആഘോഷ കർമപരിപാടികൾ 2020 െഫബ്രുവരി 22ന് സമാപിക്കും. പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ഉൗർജസംരക്ഷണം, വനവത്കരണം എന്നിവക്കെല്ലാം ആഘോഷ പരിപാടികളിൽ പ്രാധാന്യം നൽകുന്നു. 5000 യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്ന വിപുലമായ പരിപാടികളും ലക്ഷ്യമിടുന്നതായി ആശ്രമം അധികൃതർ അറിയിച്ചു. ചടങ്ങിൽ എ. സമ്പത്ത് എം.പി മുഖ്യാതിഥി ആയിരുന്നു. കോലിയക്കോട് കൃഷ്ണൻനായർ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻ നായർ, മംഗലപുരം പഞ്ചായത്ത് പ്രസിഡൻറ് വേങ്ങോട് മധു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.