വർക്കല: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജി. കാർത്തികേയൻ അനുസ്മരണം സംഘടിപ്പിക്കും. ജി. കാർത്തികേയൻ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൈതാനം മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിക്കുന്ന സമ്മേളനം അടൂർ പ്രകാശ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ വിഷയാവതരണം നിർവഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ വർക്കല കഹാർ അധ്യക്ഷത വഹിക്കും. കെ.എസ്. ശബരീനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ● വാട്ടർ കണക്ഷൻ നൽകുന്നത് താൽക്കാലികമായി നിർത്തി വർക്കല: വാട്ടർ അതോറിറ്റി വർക്കല സബ് ഡിവിഷന് കീഴിൽ പുതുതായി കണക്ഷൻ നൽകുന്നത് താൽക്കാലികമായി നിർത്തിെവച്ചു. വാമനപുരം നദിയിൽ ജല ദൗർലഭ്യമുള്ളതിനാലാണ് വർക്കല നഗരസഭ, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ഗാർഹിക, ഗാർഹികേതര കണക്ഷൻ നൽകുന്നതും അപേക്ഷ സ്വീകരിക്കുന്നതും നിർത്തിവെക്കുന്നതെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു. രൂക്ഷമായ വരൾച്ച നേരിടുന്ന ഈ സമയത്ത് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായി വിവരം ലഭിച്ചാലുടൻ വാട്ടർ കണക്ഷൻ വിച്ഛേദിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു. ● ഇടവ ഗവ.യു.പി.എസിൽ സയൻസ് പാർക്ക് വർക്കല: ഇടവ, വെറ്റക്കട ഗവ. മുസ്ലിം യു.പി.എസിൽ സയൻസ് പാർക്ക് വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹർഷാദ് സാബു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബാലിക്, ഗ്രാമപഞ്ചായത്തംഗങ്ങളായ സീനത്ത്, കാപ്പിൽ രാജു, ബി.പി.ഒ അജയകുമാർ, ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവർ സംസാരിച്ചു. File name 7 VKL 1 science park ulkhadanam MLA@varkala ഫോട്ടോകാപ്ഷൻ ഇടവ വെറ്റക്കട ഗവ. മുസ്ലിം യു.പി.എസിലെ സയൻസ് പാർക്ക് അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു 7 VKL 1 science park ulkhadanam MLA@varkala.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.