വിസ്‌ഡം ഡേ സംഗമം

പെരുമാതുറ: കേരളത്തി​െൻറ വിവിധ പ്രദേശങ്ങൾ പ്രളയദുരന്തത്തിൽ അകപ്പെട്ടപ്പോൾ ജാതി-മത-രാഷ്ട്രീയ ഭിന്നതകൾക്കതീതമായി രൂപപ്പെട്ട മാനവിക ഐക്യം കേരളസമൂഹം മറന്നിട്ടില്ല. അക്കാലത്ത് തെളിഞ്ഞുകണ്ട മനുഷ്യ സൗഹാർദം വർഗീയ ഫാഷിസത്തിനെതിരെയും ഫലപ്രദമായി പ്രയോഗിക്കാൻ കേരള ജനത ഒന്നടങ്കം മുന്നോട്ടുവരണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുമാതുറ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിസ്‌ഡം ഡേ സംഗമം അഭിപ്രായപ്പെട്ടു. ഫാഷിസത്തി​െൻറ വെടിയുണ്ടക്ക് ഒന്നാമതായി ഇരയായത് രാമഭക്തനായ ഗാന്ധിജിയായിരുന്നു എന്നത് പുതുതലമുറയെ പഠിപ്പിക്കണം. കേരളത്തിൽ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്ക് ഹൈന്ദവതയെ ആയുധമാക്കുന്നവർക്ക് ലക്ഷ്യംനേടാൻ സഹായകമായ നിലപാടുകൾ വരാതിരിക്കാൻ ന്യൂനപക്ഷ കക്ഷികൾ അതീവ സൂക്ഷ്മത പാലിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. സലിം സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ജമീൽ പാലാംകോണം, സാബു കമറുദ്ദിൻ, ഷഹീർ സലിം, അനി നഹാസ് എന്നിവർ സംസാരിച്ചു. അഷീർ താഹിർ സ്വാഗതവും ഷാജഹാൻ അയണിമൂട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.