ആറ്റിങ്ങല്‍ ബൈപാസ്​; സ്ഥലനിര്‍ണയത്തിൽ വീണ്ടും പരാതികള്‍

ആറ്റിങ്ങല്‍: ബൈപാസി​െൻറ സ്ഥലനിര്‍ണയവുമായി ബന്ധപ്പെട്ട് വീണ്ടും പരാതികള്‍. വ്യാഴാഴ്ച കൊല്ലമ്പുഴ തിരുവാറാട്ട ുകാവ് ക്ഷേത്രവളപ്പില്‍ കല്ലിടാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പഴയ അലൈന്‍മ​െൻറ് അനുസരിച്ചല്ല സ്ഥലനിര്‍ണയം നടക്കുന്നതെന്നാണ് ആക്ഷേപം. പഴയ രൂപരേഖ പ്രകാരം തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തി​െൻറ മതില്‍ക്കെട്ടി​െൻറ മൂലയിലൂടെയായിരുന്നു റോഡിന് സ്ഥലനിര്‍ണയം നടത്തിയിരുന്നത്. ഇത് ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ദേവസ്വം മന്ത്രിയോടും കലക്ടറോടും അഭ്യർഥിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച സ്ഥലനിര്‍ണയം നടക്കുമ്പോള്‍ ക്ഷേത്രത്തിലെ പാട്ടുപുരയും കടന്നാണ് റോഡി​െൻറ അതിര്‍ത്തി നിര്‍ണയിച്ചത്. ഇതനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തിരുവിതാംകൂര്‍ രാജകുടുംബത്തി​െൻറ പരദേവതാസ്ഥാനമായ ക്ഷേത്രത്തിന് ചരിത്രപരമായും ആചാരപരമായും ഒട്ടേറെ പ്രാധാന്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.