നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകി

പാരിപ്പള്ളി: സി.പി.എം നേതൃത്വത്തിൽ നിർധന കുടുംബത്തിന് നിർമിച്ചു നൽകിയ വീടി​െൻറ താക്കോൽദാനം മുൻമന്ത്രി പി.കെ. ഗുരുദാസൻ നിർവഹിച്ചു. ചിറക്കര ഇടവട്ടം ചെട്ടിയാൻവിള കോളനിയിൽ ഭിന്നശേഷിക്കാരിയായ പങ്കജാക്ഷിക്കാണ് വീട് നിർമിച്ചുനൽകിയത്. ചിറക്കര മേഖലയിലെ സി.പി.എം അംഗങ്ങളിൽനിന്നും നാട്ടുകാരിൽനിന്നും സംഭരിച്ച തുക വിനിയോഗിച്ചാണ് വീട് നിർമിച്ചത്. യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ലൈല അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, ബി. തുളസീധരക്കുറുപ്പ് എന്നിവർ സംസാരിച്ചു. പാരിപ്പള്ളി ചലച്ചിത്രമേള: ലൂസ മികച്ച ഷോർട്ട്ഫിലിം പാരിപ്പള്ളി: ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'ലൂസ' മികച്ച ഷോർട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടു. 'കുഞ്ഞാപ്പി'ക്കാണ് രണ്ടാംസ്ഥാനം. 'നിഴലാണ് എ​െൻറ അച്ഛൻ' സ്പെഷൽ ജൂറി അവാർഡ് നേടി. സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിസിൽ പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഡോ. ബിജു സമ്മാനങ്ങൾ വിതരണംചെയ്തു. സതീശൻ, സദാനന്ദൻ, സതീഷ്ബാബു, ബിജു നെട്ടറ, രാജേഷ്ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.