മരുത്തടി ക്ഷേത്രത്തിൽ ഉത്സവം നാളെ കൊടിയേറും

കൊല്ലം: മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച കൊടിയേറുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേള നത്തിൽ പറഞ്ഞു. കൊടിയേറ്റിന് മുന്നോടിയായി രാവിലെ 7.30ന് കാപ്പുകെട്ട്, തോറ്റംപാട്ട്, അന്നദാനം എന്നിവ നടക്കും. പകൽ 11.30ന് പൊങ്കാലയും നടക്കും. മാർച്ച് അഞ്ചിനാണ് ഉത്സവം അവസാനിക്കുന്നത്. ദിവസവും രാത്രി 9.30ന് എഴുന്നള്ളത്തും ചമയവിളക്കും വർണവിസ്മയവും ഉണ്ടായിരിക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് ഡോ. എൽ.വി. അനൂപ് ദത്ത്, വൈസ് പ്രസിഡൻറ് പി. സാംബശിവൻ, ജോയൻറ് സെക്രട്ടറി കെ. മണികണ്ഠൻ, എസ്. രാജേഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.