ലോകത്ത് നവോത്ഥാനത്തിന് തുടക്കംകുറിച്ചത് ക്രിസ്തു -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ബാലരാമപുരം: ലോകത്ത് നവോത്ഥാനത്തിന് തുടക്കംകുറിച്ചത് ക്രിസ്തുദേവനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2000 വര ്‍ഷം മുമ്പ് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും ചാട്ടവാര്‍ വീശിയ നവോത്ഥാന നായകനാണ് ക്രിസ്തുവെന്നും മന്ത്രി പറഞ്ഞു. കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്‍ഥാടന സൗഹൃദ സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ആന്‍സലന്‍ എം.എൽ.എ അധ്യക്ഷതവഹിച്ചു. ബാലരാമപുരം വലിയപള്ളി ഇമാം അല്‍ഹാജ് പാച്ചല്ലൂര്‍ അബ്ദുൽ സലീം മൗലവി, ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, കിടാരക്കുഴി ഇടവക വികാരി ഫാ. ജോർജ്കുട്ടി ശാശ്ശേരി, ഇടവക വികാരി ഫാ. ജോയി മത്യാസ് എന്നിവര്‍ സംസാരിച്ചു. പ്രളയബാധിതര്‍ക്ക് ഒരുലക്ഷം ബാലരാമപുരം: പ്രളയബാധിതര്‍ക്ക് വേണ്ടി ഇടവകയുടെ തിരുനാള്‍ ചെലവുകളില്‍നിന്ന് നീക്കിെവച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടവക സംഭാവനചെയ്തു. തുകയുടെ ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഇടവക വികാരി ഫാ. ജോയി മത്യാസ് കൈമാറി. Kadakam palli 01.jpg കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്‍ഥാടനേത്താടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സന്ധ്യ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു kodiyette 01.jpg കുമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ 13 ദിവസം നീളുന്ന തീര്‍ഥാടന തിരുനാളിന് ഇടവക വികാരി ഫാ.ജോയി മത്യാസ് കൊടിയേറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.