വനിതാ ഫുട്ബാള്‍ അക്കാദമി രൂപവത്​കരിക്കും-മന്ത്രി

നെടുമങ്ങാട്: സംസ്ഥാനത്ത് വനിതാ ഫുട്ബാള്‍ അക്കാദമി രൂപവത്കരിക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജന്‍. സ്പോര്‍ട്സ് സ്കൂളുകളുടെ അടിസ്ഥാന കായിക വികസനം ലക്ഷ്യമാക്കി സംസ്ഥാന കായികവകുപ്പ് ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ഫുട്ബാള്‍ ടര്‍ഫ്, ഹോക്കി ടര്‍ഫ്, സിന്തറ്റിക് ട്രാക്ക് എന്നിവ ഒരു വര്‍ഷത്തിനുള്ളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഹോക്കി ടര്‍ഫിനായുള്ള ഉപകരണങ്ങള്‍ ഫ്രാന്‍സില്‍ നിന്നും സിന്തറ്റിക് ട്രാക്കിനായുള്ള ഉപകരണങ്ങള്‍ ജര്‍മനിയില്‍ നിന്നുമാണ് എത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഖേലോ ഇന്ത്യയില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചെവച്ച കായികതാരങ്ങളെ മന്ത്രി ആദരിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കി​െൻറ നിർമാണത്തിന് 6.38 കോടി രൂപയുെടയും ഹോക്കി ടര്‍ഫ് നിർമാണത്തിന് 4.65 കോടി രൂപയുെടയും സിന്തറ്റിക് ഫുട്ബാള്‍ ടര്‍ഫ് നിർമാണത്തിന് 4.33 കോടി രൂപയുെടയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഫിഫ ക്വാളിറ്റി പ്രോ നിലവാരത്തിലുള്ള ഫുട്ബാള്‍ സിന്തറ്റിക് ടര്‍ഫുകള്‍ക്ക് മെയിൻറനന്‍സ് കുറവായതിനാല്‍ ദീര്‍ഘകാലം പരിശീലനത്തിന് ഉപയോഗിക്കാം. ഇവയുടെ പൂര്‍ത്തീകരണത്തോടുകൂടി ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ വിദ്യാർഥികള്‍ക്ക് പരിശീലനത്തിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ക്കും ഈ കോര്‍ട്ടുകള്‍ പ്രയോജനകരമാകും. കെ.എസ്. ശബരീനാഥന്‍ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. എ സമ്പത്ത് എം.പി മുഖ്യാതിഥിയായിരുന്നു. സഞ്ജയന്‍ കുമാര്‍, ടി.പി. ദാസന്‍, മായാദേവി, രാജേന്ദ്രന്‍, ടി. മുരുഗദാസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.