കല്ലാട്ട്​ നഗറിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണം

തിരുവനന്തപുരം: കളിപ്പാൻകുളം അമ്പലത്തറ വാർഡിൽ ഉൾപ്പെടുന്ന കല്ലാട്ട് നഗർ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക് കണമെന്ന് കല്ലാട്ട് നഗർ റസി. അസോസിയേഷൻ. ഒരു മാസത്തോളമായി വെള്ളം കിട്ടുന്നില്ല. വാട്ടർ അതോറിറ്റിയുടെ വിവിധ ഒാഫിസുകളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. പകൽ സമയങ്ങളിലും രാത്രികാലങ്ങളിലും കല്ലാട്ട് നഗറിൽ കുടിവെള്ളം ലഭിക്കാറില്ല. മിക്ക ദിവസങ്ങളിലും വളരെ ശക്തികുറഞ്ഞാണ് വെള്ളം കിട്ടുന്നത്. അവ ശേഖരിച്ച് ടാങ്കിൽ വെക്കാൻ പോലും കഴിയുന്നില്ല. പ്രാഥമികാവശ്യങ്ങൾക്ക് പോലും ജലം വിലക്കുവാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. വളരെ സുഗമമായ ശുദ്ധജലം ലഭിച്ചുകൊണ്ടിരുന്ന പ്രദേശമായിരുന്നു. ഒരു മാസത്തിലേറെയായി കുടിവെള്ളം കടന്നുവരുന്ന മെയിൻ വാൽവുകൾ അടച്ചതുകാരണമാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. അടിയന്തരമായി കല്ലാട്ടുനഗർ പ്രദേശങ്ങളിലെ മെയിൻ വാൽവുകൾ തുറന്ന് കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിന് വാട്ടർ അതോറിറ്റി നടപടിയെടുക്കണമെന്ന് െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എ. നുജൂം, സെക്രട്ടറി എ. ഷാഹുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.