തുമ്പ സംഘർഷം; ബി.ജെ.പി പ്രവർത്തകൻ അറസ്​റ്റിൽ

കഴക്കൂട്ടം: തുമ്പയിൽ നടന്ന ആർ.എസ്.എസ്-സി.പി.എം സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകനായ കാവോട്ടുമുക്ക് ക ൃഷ്ണ ഭവനിൽ മനോജിനെയാണ് (23) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. പാൽക്കുളങ്ങര സംഘർഷത്തിൽ മാരകമായി പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകരായ രണ്ടുപേർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശ്യാമിനെ (30) അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇയാള്‍ക്ക് വ​െൻറിലേറ്റര്‍ സേവനം ഏര്‍പ്പെടുത്തിയിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാള്‍ക്കൊപ്പം പരിക്കേറ്റ ഷാജി (32) ഇരുപതാം വാര്‍ഡില്‍ ചികിത്സയിലാണ്. കുഴിവിള തമ്പുരാൻ മുക്കിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചുമരെഴുത്തുമായുള്ള തർക്കമായിരുന്നു അക്രമത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.